കുഴൽമന്ദം: സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിൽ ബിഫാം 2021-2025 ബാച്ചിലെയും ഡിഫാം 2023-2025 ബാച്ചിലെയും വിദ്യാർഥികളുടെ ഗ്രാജുവേഷൻ ഡേ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പാട്രണ്‍ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ഡോ. സനിൽ ജോസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. നിതിൻ ജോസഫ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബിഫാം, ഡി ഫാം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ ഫാർമസിസ്റ്റ് പ്രതിജ്ഞ ചൊല്ലി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. വിനോദ് സ്വാഗതം പറഞ്ഞു.